സ്‌കൂള്‍ പൊതുപരീക്ഷകള്‍ ബുധനാഴ്ച രാവിലെ ആരംഭിക്കും.
കോട്ടയം : സ്‌കൂള്‍ പൊതുപരീക്ഷകള്‍ ബുധനാഴ്ച രാവിലെ ആരംഭിക്കും.
8,59,000 വിദ്യാര്‍ഥികളാണ് ഇക്കൊല്ലം പരീക്ഷയെഴുതുന്നത്.
ഒരു ലക്ഷം പ്ലസ് ടു വിദ്യാര്‍ഥികള്‍ 900 പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാനെത്തും. എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാന്‍ 4.27 ലക്ഷം വിദ്യാര്‍ഥികള്‍ 2962 കേന്ദ്രങ്ങളിലായി എത്തും.
കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ബുധനാഴ്ച രാവിലെ സ്‌കൂളുകളുടെ ശുചീകരണം പൂര്‍ത്തിയാക്കും. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.