നാരകംപുഴ മാക്കൊച്ചി പ്രദേശത്തെ പാറക്കൂട്ടം നാട്ടുകാർക്ക് ഭീഷണി എസ് ഡി പി ഐ പ്ര തിഷേധത്തിലേക്ക്
കൊക്കയാർ :നാരകംപുഴ മാക്കൊച്ചി പ്രദേശത്തെ പാറക്കൂട്ടം നാട്ടുകാർക്ക് ഭീഷണി എസ് ഡി പി ഐ പ്ര തിഷേധത്തിലേക്ക്
മാക്കൊച്ചി പ്രദേശത്ത് ഉരുൾ പൊട്ടൽ മൂലം ഉത്ഭവിച്ച പാറക്കൂട്ടം നാട്ടുകാർക്ക് ഭീഷണിയവുകയാണ്. ഈ പാറകൾക്ക് സമീപത്തായി നൂറു കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. വീണ്ടും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്തെ പാറകൾ ഏത് നിമിഷവും താഴേക്ക് പതിയ്ക്കാവുന്ന അവസ്ഥയിലാണ്. അതിനാൽ എത്രയും പെട്ടന്ന് അപകടാവസ്ഥയിലുള്ള പാറകൾ നീക്കം ചെയ്യണമെന്ന് ആവിശ്യ പെട്ട് SDPI കൊക്കയർ ബ്രാഞ്ച് കമ്മറ്റി കൊടി കുത്തി പ്രതിഷേധം ആരംഭിച്ചു സർക്കാർ അടിയന്തിരമായി ഇടപെ ടണമെന്നും കമ്മറ്റി ആവിശ്വപ്പെട്ടു.കൊക്കായർ ബ്രാഞ്ച് പ്രസിഡന്റ് നവാസ് കല്ലുപുരക്കൽ സെക്രട്ടറി സജീർ ഷരീഫ്, ഷാനവാസ് ഓലിക്കപ്പാറ,ഹസൻ കുഞ്ഞ് കാട്ടുപാറയിൽ ,നബീൽ ,സനൂബ്,നിജസ്, നൗഫൽ നേതൃത്വം നൽകി.