സംസ്ഥാനത്ത് ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: നാലുദിവസമായി സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്ന രാവിലെ ബസ് ഉടമകള്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

സംയ്കുത സമരസമിതിയിലെ ആറ് പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പ്‌നല്‍കുകയും ചെയ്തു

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതുള്‍പ്പടെയുള്ള ഇപ്പാഴത്തെ സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page