മൂലമറ്റത്ത് വാഹനം തട്ടി യതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
ഇടുക്കി: ഇടുക്കി മൂലമറ്റത്ത് വാഹനം തട്ടി യതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് (34) മരിച്ചത്. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്‌ക്കൽ ഫിലിപ്പ് മാർട്ടിൻ( കുട്ടു–26) പിടിയിലായി. ഇന്നലെ രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലാണു സംഭവം.
സംഭവത്തിന് മുൻപ് മൂലമറ്റം അശോക കവലയിൽ വനിതകൾ നടത്തുന്ന തട്ടുകടയിൽ ജിജുവും സംഘവും ഭക്ഷണം കഴിച്ചിരുന്നു. ഇവിടെവച്ച് ഇവരും തട്ടുകടയ്‌ക്ക് സമീപമുളള നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് മടങ്ങിപ്പോയി രാത്രിയോടെ മടങ്ങിവന്ന ഫിലിപ്പും സംഘവും ഹോട്ടലിൽ വീണ്ടും കയറി വഴക്കുണ്ടാക്കി. തുടർന്ന് തോക്കെടുത്ത് വെടിയുതിർത്ത ശേഷം ഇവിടെ നിന്നും പോകുന്ന വഴിയ്‌ക്കാണ് സനൽ ബാബു സഞ്ചരിച്ച വണ്ടിയുമായി ഇവരുടെ കാർ തട്ടി അപകടമുണ്ടായതും വെടിവെപ്പ് നടന്നതും തണൽ ബാബു മരിക്കുന്നതും.
സംഭവത്തിന് പിന്നിൽ പെട്ടെന്നുണ്ടായ പ്രകോപനമാണ് കാരണമെന്ന്മു ട്ടം പൊലീസ് പറഞ്ഞു . പ്രതി മുട്ടം പൊലീസ് സ്‌റ്റേഷനിലാണ് ഇപ്പോഴുളളത്. വെടിവയ്‌പ്പ് നടന്നത് കാഞ്ഞാർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ്