മുണ്ടക്കയം ചിറ്റടിയിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വീട്ടമ്മ മരിച്ചു
മുണ്ടക്കയം: മുണ്ടക്കയം ചിറ്റടിയിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വീട്ടമ്മ മരിച്ചു. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മയാണ് മരിച്ചത്. സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ചിറ്റടിവയലി പറമ്പിൽ ലില്ലിക്കുട്ടിയുടെ(54) കാലിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവർ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും പാറത്തോടിന് സമീപം വച്ച് മറിഞ്ഞു.ഈ അപകടത്തിൽ ബസ് കണ്ടക്ടർ കോരുത്തോട് എലവുംപാറയിൽ എബിൻ(30), ബസ് യാത്രക്കാരൻ കോരുത്തോട് മടുക്ക പറപറമ്പിൽ വിജയൻ(50) എന്നിവർക്കും പരുക്കേൽ്ക്കുകയായിരുന്നു.
സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ലില്ലിക്കുട്ടിയുടെ കാലിന് പരിക്കേറ്റത്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ലില്ലിക്കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച മരണം സംഭവിച്ചത്. ഭർത്താവ് ജോസ്. ലില്ലിക്കുട്ടിയുടെ സംസ്‌കാര ശുശ്രൂഷകൾ മാർച്ച് 26 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും.