വികസന പ്രവർത്തനങ്ങൾ വർഗീയ ശക്തികളെ കൂട്ടുപിടിച്ചു കോൺഗ്രസ് തകർക്കാൻ ശ്രമിക്കുന്നു. ഐ എൻ എൽ
വർഗീയ ശക്തികളെ
കൂട്ടുപിടിച്ച് കോൺഗ്രസ് വികസനം മുടക്കുന്നു . ഐ.എൻ.എൽ
ഈരാറ്റുപേട്ട:കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി എൽ.ഡി.എഫ് സർക്കാർ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്ന മുഴുവൻ വികസന പ്രവർത്തനങ്ങളെയും വർഗീയ ശക്തി കളെ കൂട്ടുപിടിച്ച് കോൺഗ്രസ് തകർക്കാൻ ശ്രമിക്കുകയാണെന്ന്
ഐ.എൻ.എൽ ജില്ലാ
പ്രസിഡന്റ് ജി യാഷ് കെ രീം പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന വികസന പ്രവർത്തനങ്ങൾ നടപ്പിൽ വന്നാൽ കേരളത്തിൽ എൽ.ഡി.എഫ്
സർക്കാർ തുടർന്നും അധികാരത്തിൽ വരുമെന്ന വിഭ്രാന്തിയാണ്കോൺഗ്രസിനെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എൽ പൂഞ്ഞാർ മണ്ഡലം തെര ഞ്ഞെടുപ്പ് കൺ വൻഷൻ ഈരാറ്റുപേട്ട ഐ.എൻ.എൽ ഓഫീസിൽ ഉൽഘാടനം ചെയ്ത് സംസംസാരിക്കുകയായിരുന്നു. ജില്ലാ ജന: സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായി ബഷീർ കൊല്ലക്കാൻ (പ്രസിഡന്റ്) നാസർ കെ.എ. (വൈ: പ്രസിഡന്റ്) ഷിജാസ് പി.എം (ജന: സെക്രട്ടറി) യുസുഫ് ഐ ഡി യൽ (സെക്രട്ടറി) കെ.ഇ. സുബൈർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.