കൂട്ടിക്കൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് നിർമ്മാണം പുരോഗമിക്കുന്നു

കൂട്ടിക്കൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് നിർമ്മാണം പുരോഗമിക്കുന്നു

കൂട്ടിക്കൽ : കൂട്ടിക്കൽ നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന് പകരം പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 44 ലക്ഷം രൂപയാണ് ഇതിനായി ഫണ്ട് അനുവദിച്ചിട്ടുള്ളത്. സര്ക്കാര്‍ ഏജന്‍സിയായ ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
മുൻപ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന റവന്യൂ വകുപ്പിന്റെ സ്വന്തമായുള്ള 13 സെന്റ് സ്ഥലത്ത് തന്നെയാണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടവും നിർമ്മിക്കുന്നത്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കിയതിനാൽ നിലവിൽ വില്ലേജ് ഓഫീസ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിച്ച് സ്മാർട്ട് വില്ലേജ് ഓഫീസായി കൂട്ടിക്കൽ വില്ലേജ് ഓഫീസ് പ്രവർത്തിച്ചു തുടങ്ങും എന്നും എംഎൽഎ അറിയിച്ചു. നിയോജകമണ്ഡലത്തിൽ കൂട്ടിക്കൽ കൂടാതെ കൂവപ്പള്ളി, മുണ്ടക്കയം, ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര എന്നീ വില്ലേജ് ഓഫീസുകളുടെയും പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page