ഹിജാബ് കോടതി വിധി മതേതരമൂല്യങ്ങൾക്ക് തിരിച്ചടി. ഐ.എൻ.എൽ. കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ
ഹിജാബ് കോടതി വിധി മതേതരമൂല്യങ്ങൾക്ക് തിരിച്ചടി. ഐ.എൻ.എൽ.
കാഞ്ഞിരപ്പള്ളി. ഹിജാബ് വിഷയത്തിൽ ഉണ്ടായ കോടതി വിധി മത ന്യൂനപക്ഷങ്ങൾക്ക്
നിരാശ ഉണ്ടാകുന്നതാണെന്നും മതേതര മൂല്യങ്ങൾക്ക് തിരിച്ചടിയാണെന്നും
ഐ.എൻ.എൽ ജില്ലാ ജന: സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ പറഞ്ഞു.ഐ.എൻ.എൽ കാഞ്ഞിരപള്ളി മണ്ഡലം കൺവൻഷൻ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് കെ.എച്ച് റസ്സാഖിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവൻഷനിൽ
നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്
അഡ്വ: പി.ജെ. നിയാസ് മുഖ്യ പ്രഭാഷണം നടത്തി.
ഐ എൻ എൽ കാഞ്ഞിരപ്പള്ളി മണ്ഡലം പുതിയ ഭാരവാഹികളായി പ്രസിഡന്റ്. കെ എച് . റസ്സാഖ് . വൈ: പ്രസിഡന്റുമാരായി
അൻസാരി. എ എച്ച് റസീ ജ എന്നിവരെയും
ജന: സെക്രട്ടറിയായി രാജേഷ് എൻ അർ നെയും
സെക്രട്ടറിമാരായി റിയാസ്. പി ആർ,
അഷറഫ് .കെ പി എന്നിവരെയും
ട്രഷററായി അബ്ദുൽ സലീമി നെയും
ജില്ലാ കമ്മറ്റി അംഗങ്ങളായി
അഡ്വ പി ജെ നിയാസ്. നൗഫൽ ഗഫൂർ
എന്നിവരെയും തെരഞ്ഞടുത്തു