ചാമംപതാലിൽ ബൈക്ക് അപകടത്തിൽ മരിച്ച നാസറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ
വാഴൂർ: മകൻ ബൈക്കപകടത്തിൽ
മരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി
നൽകി. ചാമംപതാൽ കരോട്ടുമുറിയിൽ
നാസർ സൈനുദ്ദീൻ (33) ന്റെ മരണത്തിലെ
ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്
നാസറിന്റെ പിതാവ് സൈനുദ്ദീൻ, ഭാര്യ
ആമിന നാസർ എന്നിവരാണ് പരാതി.
നൽതിയത്.
മാർച്ച് 12 ന് നാസറിനെ വീടിന് സമീപത്തെ
വളവിൽ ബൈക്ക് അപകടത്തിൽ മരിച്ച
നിലയിൽ കണ്ടെത്തിയിരുന്നു. നാസർ വളരെ
ശ്രദ്ധിച്ച് വാഹനം ഓടിക്കുന്ന ആളാണെന്നും
എന്നാൽ ബൈക്കിന്റെ സ്റ്റാൻഡ് തട്ടി
ബൈക്ക് മറിഞ്ഞ് വീണ്
അപകടമുണ്ടായതാണെന്ന് പ്രദേശത്ത്
ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ
വ്യക്തി പ്രചരിപ്പിച്ചതായും പരാതിയിൽ
പറയുന്നു. സ്റ്റാൻഡ് തട്ടി ബൈക്ക് മറിയാൻ
സാധ്യതയില്ലെന്നും സംഭവത്തിലെ ദുരൂഹത
നീക്കാൻ പൊലീസ് നടപടി വേണമെന്നുമാണ്
കുടുംബത്തിന്റെ ആവശ്യം.