മനുഷ്യാവകാശ ഫോറം 1860 ഇന്ത്യ യുടെ യൂത്ത് വിംഗ് സംസ്ഥാന സംഗമവും, കോട്ടയം ജില്ലാ കൺവൻഷനും
അവകാശങ്ങളെ ഓർമ്മിപ്പിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം.
കോട്ടയം:
മനുഷ്യാവകാശ ഫോറം 1860 ഇന്ത്യ യുടെ യൂത്ത് വിംഗ് സംസ്ഥാന സംഗമവും, കോട്ടയം ജില്ലാ കൺവൻഷനും പാലാ അമ്പാടി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പാലാ എംഎൽഎ മാണി സി കാപ്പൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഏറെയാണെന്നും അതിനെതിരെ ശബ്ദിക്കേണ്ടത് ഓരോ മനുഷ്യാവകാശ പ്രവർത്തകരുടെയും ബാധ്യതയാണ് എന്ന് അദ്ദേഹം പറഞ്ഞു. എച്ച് ആർ എഫ് ന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്ന് മാണി സി കാപ്പൻ അറിയിച്ചു. ജില്ലാ പ്രസിഡൻറ് ഹാഷിം ലബ്ബ അധ്യക്ഷതവഹിച്ചു. ഏച്ച് ആർ എഫ്യൂ ത്ത് വിംഗ് പ്രസിഡൻറ് ഒ എ ഹാരിസ് ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡണ്ട് റ്റി കെ അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. അധികാരികൾ നീതിയും നിയമങ്ങളും നിഷ്പക്ഷമായി പാലിക്കേണ്ടിടത്ത് പക്ഷം ചേർന്നുള്ള നടപടികൾ രാജ്യത്തെ പരാജയത്തിലേക്കും മൂല്യച്യുതി കളിലേക്കും കൊണ്ടുപോകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജോണിസ് കോട്ടയം, കെ കെ അബ്ദുറഹ്മാൻ, തോമസ് പീറ്റർ, ഖാദിർ മാവേലി, ജോയി കളരിക്കൽ, സജി നമ്പൂതിരി, അൻസൽന പരീക്കുട്ടി, ജോസ് ആൻറണി, ഗിരീഷ്ചുള്ളിക്കാവ്, തോമസ് കുര്യാക്കോസ്, ഇ കെ ഹനീഫ, ഡോക്ടർ അനൂപ് സി കുമാർ, വിജേഷ് കുറ്റ്യാടി, അനന്തവിഷ്ണു കെ എൽ , നാസർ പി എ , സിബി മാത്യു, അജിത്ത് ഫ്രാൻസിസ്,ഖാദിർ സിസിഎം ,
ജി ബിജു എന്നിവർ സംസാരിച്ചു ……