രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു.
രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു.
ഡൽഹി :പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വർധന ചൊവ്വാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വരും. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്.
യുക്രെയ്ൻ- റഷ്യ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെയാണ് ഇന്ധനവില ഉയരുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മൂലം ആഴ്ചകളോളം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു.