ഇടവേളയ്ക്കു ശേഷം ടി ആർ ആൻഡ് റ്റി എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി
ഇടവേളയ്ക്കു ശേഷം ടി ആർ ആൻഡ് റ്റി എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി
മുണ്ടക്കയം:ഇടവേളയ്ക്കു ശേഷം ടി ആർ ആൻഡ് റ്റി എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി. എസ്റ്റേറ്റിനുള്ളിലെ ഇ ഡി കെ ഡിവിഷനിലാണ് പുലിയുടെ സാന്നിധ്യം. ഞായറാഴ്ച രാവിലെ ലയത്തിനു മുന്നിൽ കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ വനം വകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. ഇവർ എത്തിയാണ് കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ലയത്തിലെ തൊഴിലാളികൾ ഭീതിയിലാണ്. പുലിയെ പിടിക്കാനായി ഇ ഡി കെ യിൽ സ്ഥാപിച്ചിരുന്ന കൂട് കഴിഞ്ഞദിവസം ചെന്നാപ്പാറ യിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു