ബാങ്കുകള്‍ക്കെതിരെയുള്ള സമരത്തിന് എത്തിയത്. സ്വന്തം പേരില്‍ ഭൂമിയില്ലാത്ത ഐശുമ്മയും ലോണില്ലാത്ത ഖദീജയും..കൂട്ടിക്കല്‍ ചപ്പാത്തിലെ ശിശുപാലന് കിട്ടിയത് വലിയ ഓഫര്‍
കൂട്ടിക്കല്‍: കൂട്ടിക്കല്‍ താളുങ്കല്‍ റോഡരികില്‍ താമസിക്കുന്ന ഐഷുമ്മയും ഖദീജയും (സാങ്കല്‍പ്പിക പേരുകള്‍)ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതുപോലും ഭയന്നിട്ടാണ്.ഫോണ്‍ കോളുകളും ഇവര്‍ എടുക്കാറില്ല.കഴിഞ്ഞ ദിവസം ഇളംകാട്ടില്‍ നടന്ന ബാങ്ക് ജപ്തി നേരിടുന്നവരുടെ യോഗം ചില ചാനലുകള്‍ വാര്‍ത്തയാക്കിയിരുന്നു ഈ യോഗത്തില്‍ പങ്കെടുത്തതോടെ ഇവരെ തേടി ധാരാളം കോളുകളെത്തിയിരുന്നു കാരണം മറ്റൊന്നുമില്ല. ഐഷുമ്മയ്ക്ക് ജീവിതത്തില്‍ ഇതു വരെ സ്വന്തം പേരില്‍ ഒരു സെന്റുഭൂമി പോലും ഇല്ല.ഖദീജയ്ക്കാകട്ടെ നാളിതുവരെ ഒരു ബാങ്കിലും വായ്പയുമില്ല എന്നുള്ളതായിരുന്നു കാരണം.വീഡിയോയില്‍ ഇവരെ തിരിച്ചറിഞ്ഞവരുടെ ചോദ്യങ്ങളില്‍ ഭയപ്പാടിലാണ് ഇവരിപ്പോള്‍.സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാക്കാമെന്ന് പറഞ്ഞ് മായയെന്ന് പരിചയപ്പെടുത്തിയൊരാള്‍ വിളിച്ചിട്ടാണ് പോയതെന്നാണ് ഇവര്‍ പറയുന്നത്.കേരളാ ബാങ്കില്‍ വായ്പയുള്ള കൂട്ടിക്കല്‍ ചപ്പാത്ത് സ്വദേശിയായ ശിശുപാലിനും (സാങ്കല്പിക പേര്) ഫോണിലൂടെ ഓഫാര്‍ ലഭിച്ചു.ബാങ്കിലെ വായ്പ എഴുതിതള്ളിക്കാമെന്നു പറഞ്ഞ് വിളിച്ചയാളോട് താന്‍ കാഷ് കൊടുക്കുവാനുള്ളതാണെന്നും 2006 ല്‍ എടുത്ത ലോണിന് പ്രളയവുമായി ബന്ധമില്ലെന്നും അല്പം താമസിച്ചാണെങ്കിലും കൊടുത്തു തീര്‍ക്കുമെന്ന് പറഞ്ഞ് ഇദ്ദേഹം ഫോണ്‍ വെയ്ക്കുകയായിരുന്നു.ഇത്തരത്തില്‍ പല ഫോണ്‍കോളുകളാണ് മേഖലയിലുള്ളവര്‍ക്ക് ലഭിച്ചത് ഇത്തരത്തിലുള്ള കുറച്ചധികം ആളുകളുടെ സാക്ഷ്യപ്പെടുത്തലുകളാണ് അന്വേഷണത്തിനിറങ്ങുവാന്‍ ന്യൂസ് മുണ്ടക്കയത്തിനെ പ്രേരിപ്പിച്ചത്.
വാല്‍കഷണം..
ആരുടെയെങ്കിലും ബാങ്ക് വായ്പ എഴുതി തള്ളുന്നതിനോ.ആരെങ്കിലും സഹായം വാങ്ങുന്നതിനോ…ന്യൂസ് മുണ്ടക്കയത്തിന് അഭിപ്രായവിത്യാസമില്ല.പക്ഷേ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട കൊക്കയാര്‍ പൂവഞ്ചിയിലെ ജനങ്ങളും കൂട്ടിക്കല്‍ ടൗണിലുള്‍പ്പടെയുള്ള വ്യാപാരികളും യാതൊരുവിധ സഹായങ്ങളും ലഭിക്കാതെ നിലനില്പിനായി പൊരുതുന്ന കാഴ്ച കണ്‍മുന്നിലുള്ളപ്പോള്‍ അതേ പ്രളയത്തിന്റെ പേര് പറഞ്ഞ് ചിലര്‍ മുതലെടുപ്പിന് ഇറങ്ങിയിരിക്കുന്നതിലുള്ള പ്രതിക്ഷേധം മാത്രമായി ഈ വാര്‍ത്തയെ കാണണമെന്ന് അപേക്ഷ.