മലയോരമേഖലയില്‍ പ്രളയത്തിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമം
മലയോരമേഖലയില്‍ പ്രളയത്തിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമം.വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ സമരരംഗത്തിറക്കുവാനും ജനമനസ്സുകളില്‍ അരക്ഷിതാവസ്ഥ തീര്‍ക്കുവാനും ഗൂഡശ്രമം
മുണ്ടക്കയം: പ്രകൃതി താണ്ഡവമാടി തകര്‍ത്ത മലയോരമേഖലയില്‍ പ്രളയത്തിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമം.വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ സമരരംഗത്തിറക്കുവാനും ജനമനസ്സുകളില്‍ അരക്ഷിതാവസ്ഥ തീര്‍ക്കുവാനും മേഖലയില്‍ ഗൂഡശ്രമം നടക്കുന്നതായി ആരോപണം.കഴിഞ്ഞ പ്രളയത്തിന് ശേഷം മുണ്ടക്കയം പഞ്ചായത്തില്‍ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ പോലുമില്ലാത്ത സംഘടനയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. ഇവര്‍ കൂട്ടിക്കല്‍ ടൗണിലും കൊക്കയാറ്റിലും ക്യാമ്പുകള്‍ സംഘടിപ്പിച്ച് ദുരന്തബാധിതരുടെ വിവരശേഖരണം നടത്തിയിരുന്നു ഇവിടം വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയെങ്കിലും ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും കളവ് പറഞ്ഞും വാഗ്ദാനങ്ങള്‍ കൊടുത്തും വിവിധ സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നതുമായാണ് ഒടുവിലത്തെ വിവരം.പ്രളയബാധിതരെ ബാങ്കുകള്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഈ സമിതി നടത്തിയ ധര്‍ണ്ണാസമരത്തില്‍ പങ്കെടുത്ത എട്ടുപേരുടെ ഏഴയലത്ത് പോലും പ്രളയജലമെത്തിയിരുന്നില്ലെന്നാണ് ജനസംസാരം. ബാങ്കുകളുടെ ജപ്തിനോട്ടീസ് കാണിച്ച് ഇവര്‍ സംഘടിപ്പിച്ച സമരത്തിലെ പൊള്ളത്തരങ്ങളും ഇപ്പോള്‍ പുറത്തുവരികയാണ്..അതിനെ കുറിച്ച് അടുത്ത ദിവസത്തില്‍.