വേലനിലം ഗ്രാമത്തിൽനിന്നും എംബിബിഎസിന് അഡ്മിഷൻ ലഭിച്ച വിദ്യാർഥിനിയെ വേലനിലം കുടിവെള്ള പദ്ധതി ആദരിച്ചു
വേലനിലം:എം ബി ബി എസിന് അഡ്മിഷൻ ലഭിച്ച വേലനിലം ഐക്കുഴിയിൽ രാജുവിന്റെ മകൾ കുമാരി രോഷ്നി രാജുവിനെ വേലനിലം കുടിവെള്ള പദ്ധതി സൊസൈറ്റി ആദരിച്ചു. യോഗത്തിൽ പ്രസിഡന്റ്കെ .കെ കുര്യൻ പൊട്ടംകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.പി. നാസറുദ്ദീൻ, വൈസ്പ്രസിഡന്റ് മോഹൻ മാത്യു,ഷുക്കൂർ കുതിരംകാവിൽ , കെ.കെ അഷറഫ് കല്ലുപുരയ്ക്കൽ, സെക്രട്ടറി കെ.ജി.മുരളീധരൻ, ബാബു.കെ.ജോൺ , കെ.കെ.ഹനീഫ കമ്മറ്റി അംഗങ്ങളായ ജൂബിൻ ജോസ് , കുര്യൻ ജോസഫ് , കുര്യൻ തടത്തിൽ, ബഷീർ ഇടത്തുംകുന്നേൽ ,തങ്കപ്പൻ, ജോസ് , കുടിവെള്ള പദ്ധതി ഉപഭോക്താക്കൾ പങ്കെടുത്തു.