കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി സെന്റ്
ഡൊമിനിക്സ് കോളേജ് യൂണിയൻ
തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ്
നോമിനേഷൻ പത്രികകൾ സമർപ്പിച്ചതിലെ
അപാകതകൾ ചൂണ്ടിക്കാട്ടി, ഒരു പാർട്ടിയുടെ
നിരവധി പത്രികകൾ തള്ളിയത് മനപൂർവം
ആണെന്ന് ആരോപിച്ച് ഒരുപറ്റം
വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ
പ്രകടനം അതിരുവിട്ടതോടെ തിരഞ്ഞെടുപ്പ്
മാറ്റിവയ്ക്കുവാൻ
തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ക്ലാസ് പ്രതിനിധികളായി
90 പേരെ തിരഞ്ഞെടുക്കുകയും ഉച്ചകഴിഞ്ഞ്
യൂണിയൻ ഭാരവാഹികളെ
തിരഞ്ഞെടുക്കുവാനും
തീരുമാനിച്ചിരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനായി 24 പേർ പത്രിക
സമർപ്പിച്ചുവെങ്കിലും 12 പേരുടെ പത്രികകൾ
തള്ളിയതിനെ തുടർന്ന് വിദ്യാർഥികൾ തമ്മിൽ
തർക്കമായി. പത്രികകൾ തള്ളിയത് കൂടുതലും
എസ്.എഫ്.ഐയുടെ സ്ഥാനാർത്ഥികളുടെ
ആയിരുന്നു. ഇത് മനപ്പൂർവമാണ് എന്ന്
ആരോപിച്ചാണ് തർക്കം ഉണ്ടായത്.
എന്നാൽ നോമിനേഷൻ നൽകിയ പേപ്പറിൽ
ശരിയായി പൂരിപ്പിക്കാത്തതാണ് പത്രികകൾ
തള്ളാൻ കാരണമെന്ന് അധികാരികൾ
പറഞ്ഞു. ഇതിനെ തുടർന്ന് വാരണാധികാരി
യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.