സ്കൂളുകളില്‍ ഹിജാബ് നിര്‍ബന്ധമല്ല: നിരോധനം ശരിവെച്ച്ക ർണാടക ഹൈക്കോടതി
സ്കൂളുകളില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന് കർണാടക ഹൈക്കോടതി
കോട്ടയം :ഹിജാബ് നിരോധനം ശരിവെച്ചു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. മതാചാരത്തിനുള്ള സ്വാതന്ത്ര്യം പൗരനുണ്ടെന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്. എന്നാല്‍, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ തുടക്കം മുതലെടുത്ത നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, വിധി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ഇന്ന് മുതല്‍ 21 വരെ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയ്ക്കെല്ലാം സമ്ബൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചിരുന്നു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്