തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം 15 ന് ചൊവ്വാഴ്ച തുടക്കമാകും
തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം 15 ന് ചൊവ്വാഴ്ച തുടക്കമാകും
പാറത്തോട് – പാറത്തോട് തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തേ മീനപ്പൂര മഹോത്സസവം മാർച്ച് 15 , 16, 17, 18 (മീനം 1, 2, 3, 4) എന്നീ തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. അഷ്ടബന്ധകലശത്തേ തുടർന്ന് ആഢംബരപൂർവ്വം ആഘോഷിക്കണമെന്ന ഭക്തജനങ്ങളുടെ ആവശ്യകത പരിഗണിച്ചാണ് മീനപ്പുര മഹോത്സവം ഭംഗിയായിനടത്തുന്നത്. ക്ഷേത്രം മേൽശാന്തി ബഹ്മശ്രീ കെ.എസ് ബാലചന്ദ്രൻ നമ്പൂതിരി കടമ്പനാട്ടില്ലം കൂത്താട്ടുകുളം ക്ഷേത്ര പുജകൾക്ക് കാർമ്മികത്വം വഹിക്കും.
ഒന്നാം ദിവസമായ 15 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ , 5 ന് നിർമ്മാല്യ ദർശനം, 5-15 ന് അഭിക്ഷേകം, മലർ നിവേദ്യം , 5-30 ന് ഗണപതി ഹോമം, 6 ന് ഉഷ: പൂജ, 6.30 മുതൽ , പതിവുപൂജകൾ , 10 ന് ആയില്യംപൂജ , 12 ന് ഉച്ച പൂജ, വൈകുന്നേരം 5 ന് തിരുനട തുറക്കൽ, 6.30 ന് ദീപാരാധന, 8 ന് അത്താഴ പൂജ , രണ്ടാം ദിവസം 16 ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ വൈകുന്നേ 5 ന് നടതുറക്കൽ, 6.30 ന് ദീപാരാധന, 7.30 ന് കാവടി ഹിഡുംബൻ പൂജ, 8 ന് ഡിജിറ്റൽ മെഗാഷോ , മൂന്നാം ദിവസമായ 17 ന് ക്ഷേത്ര ചടങ്ങുകൾ പതിവു പോലെ, 10ന് പാറത്തോട് ചിറഭാഗം അയ്യപ്പ – ഭുവനേശ്വരി ക്ഷേത്ര സന്നിധിയിൽ നിന്നും പാലപ്ര അയ്യപ്പ ക്ഷേത്രത്തിൽ കാവടി ഘോഷയാത്രയും ഉണ്ടായിരിക്കും. 11-30 ന് പാഞ്ചാരിമേളം, 12 ന് കാവടി അഭിഷേകം തുടർന്ന് ഉഷപൂജ, 12.30 ന് മഹാപ്രസാദമൂട്ട് , വൈകീട്ട് 4 ന് തിരുനട തുറക്കൽ , 5-ന് കാഴ്ചശ്രീബലി , 6.30 ന് ദീപാരാധന , 7 ന് താലപ്പൊലി ഘോഷയാത പാറത്തോട് അയ്യപ്പ – ഭൂവനേശ്വരി ക്ഷേത്രത്തിൽ നിന്നും, പാലപ്ര അയ്യപ്പക്ഷേത്രത്തിൽ നിന്നും പുറപ്പെടും , 8 ന് അത്താഴ പൂജ , 9 ന് താലപ്പൊലി എതിരേൽപ്പ്, കളം പൂജ, 10 ന് ഗാനമേള, 11.30 ന് പൂരം ഇടി, കളം കണ്ടു തൊഴിൽ, നാലാം ഉത്സവം 18 ന് ക്ഷേത്ര ചടങ്ങുകൾ പതിവു പോലെ, വൈകുന്നേരം 5 ന് തിരുനട തുറക്കൽ, 6.30 ന് ദീപാരാധന, 8 ന് അത്താഴ പൂജ , 8.30 ന് താലപ്പൊലി, എതിരേൽപ്പ്, 9 ന് കളമെഴുത്ത്, 10 ന് വലിയ ഗുരുസി എന്നിവ ഉണ്ടായിരിക്കുമെന്ന് ദേവസ്വം ഭാരവാഹികളായ അഡ്വ എം എസ് മോഹൻ ,പി.ജി.ജയചന്ദ്രകുമാർ , എം.ജി.ബാലകൃഷ്ണൻ നായർ , എം.ജി.അജേഷ് കുമാർ എന്നിവർ അറിയിച്ചു.