ഉക്രൈനിൽ നിന്നും മടങ്ങി വന്ന വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കണമെന്ന് നാഷണലിസ്റ്റ് കിസാൻസഭ
കാഞ്ഞിരപ്പള്ളി : ഉക്രൈനിൽ നിന്നും മടങ്ങി എത്തിയ മുഴുവൻ വിദ്യാർത്ഥികളുടെയും ഭാവി അനിശ്ചിതതത്തിൽ ആയിരിക്കെ അവരുടെ തുടർ വിദ്യാഭ്യത്തിന് അവസരം ഒരുക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക് ബാധ്യത ഉണ്ടെന്നും, അതിനു ഉടൻ തന്നെ അവർ തയാറാവണമെന്നും നാഷണലിസ്റ്റ് കിസാൻ സഭ (NCP) കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സാദത്ത് കളരിക്കൽ, വൈസ് ചെയർമാൻ റാഫി കെൻസ്, മാഹിൻ ബഷീർ, സുജിത് വാഴൂർ തുടങ്ങിയവർ സംസാരിച്ചു.