നവാഗതർക്ക് സ്വീകരണവും പൊതുസമ്മേളനവും
നവാഗതർക്ക് സ്വീകരണവും പൊതുസമ്മേളനവും
കൂട്ടിക്കൽ : സാമൂഹിക ജനാധിപത്യത്തിന് കരുത്ത് പകർന്ന് വിവിധ പാർട്ടികളിൽ നിന്നും എസ്ഡിപിഐയിലേക്ക് കടന്നുവന്ന നൂറിലധികം പേർക് സ്വീകരണവും പൊതുസമ്മേനവും നടന്നു കൊക്കയാർ നാരകംപുഴയിൽ വൈകീട്ട് മൂന്നിന് ആരംഭിച്ച പൊതുയോഗത്തിൽ എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം പ്രഭാഷണ നടത്തി എസ് ഡി പി ഐ കൂട്ടിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ നഹീബ് പി എച്ച്അദ്ധ്യക്ഷത വഹിച്ചു , അയ്യൂബ് കൂട്ടിക്കൽ ആമുഖ പ്രസംഗം നടത്തി അഡ്വ. റിയാസ് ഇടക്കുന്നം, പാറത്തോട് പഞ്ചായത്ത് മെമ്പർ അലിയാർ, അലി മുണ്ടക്കയം, അമീന ഹക്കീം, ജോർജ് മുണ്ടക്കയം, ഗോപി ചെറുവള്ളി,രാജൻ വണ്ടൻ പതാൽ , നവാസ് കല്ലുപുരയ്ക്കൽ, സജീർ ശരീഫ് തുടങ്ങിയ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംസാരിച്ചു തുടർന്ന് കൂട്ടിക്കലിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സേവന പ്രവർത്തകരെ അനുമോദിച്ചു