ഗുരുകടാക്ഷം പുനരധിവാസ നിധി സമാഹരണം ഊർജിതമാക്കും
ഗൂരുകടാക്ഷം പുനരധിവാസ നിധി സമാഹരണം ഊർജിതമാക്കും
മുണ്ടക്കയം. പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുവാൻ എസ്.എൻ.ഡി.പി യോഗത്തിൻ്റെ നിർദ്ദേശമനുസരിച്ച് ഹൈറേഞ്ച് യൂണിയൻ ആവിഷ്കരിച്ച ഗുരുകടാക്ഷം നിധി സമാഹരണം ഊർജിതമാക്കുവാൻ ശാഖാ സെക്രട്ടറിമാരുടെ യൂണിയൻ തലയോഗം തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി ശാഖയിൽ ഗുരുദേവ പഞ്ചലോഹവിഗ്രഹ പുനപ്രതിഷ്ഠയോട നുബന്ധിച്ചു എത്തിച്ചേരുന്ന യോഗം ജനറൽ സെക്രട്ടറിക്ക് വൻ വരവേൽപ് നൽകുവാനും തീരുമാനമെടുത്തു
യൂണിയൻ പ്രസിഡൻ്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.ജി രാജ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് ലാലിറ്റ് എസ്. തക ടിയേൽ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ’ ഷാജി ഷാസ്, കൗൺസിലർ സി.എൻ.മോഹനൻ എന്നിവർ പ്രസംഗിച്ചു