കോരുത്തോട് സി കെ എം ഇ എം എൽപി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടത്തി
കോരുത്തോട് സി കെ എം ഇഎം എൽപി സ്കൂളിൽ യാത്രയയപ്പ് ,പ്രിൻസിപ്പൽ പദവി കൈമാറ്റ സമ്മേളനം എന്നിവ നടത്തി.
കോരുത്തോട്: സി കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ പി.ആർ.ശശിധരന് യാത്രയയപ്പും, അനിതാ മോൾ കെ .കെ പ്രിൻസിപ്പലായി ചുമതലയേൽക്കുന്ന ചടങ്ങും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
സന്ധ്യാ വിനോദ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജ്മെൻറ്, പി ടി എ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ
സ്കൂൾ മാനേജർ ശ്രീ എം എസ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജി രാജ് ഫോട്ടോ അനാച്ഛാദനം ചെയ്തു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അജിഷ് മൂടന്തിയാനിൽ, പി.ടി.എ പ്രസിഡൻ്റ് ഉദയൻ മേനോത്ത്, സീനിയർ അസിസ്റ്റൻ്റ്ര രജനി രാമച്ചന്ദ്രൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി.സ്വാതന്ത്ര്യ സമര സേനാനിയും, സ്ക്കൂൾ മുൻമാനേജരുമായ എം.കെ.രവീന്ദ്രൻ വൈദ്യർ മുഖ്യ പ്രഭാഷണം നടത്തി മാനേജിങ് കമ്മിറ്റി സെക്രട്ടറി അനീഷ് മുടന്തിയാനിൽ, പി.ടി.എ പ്രസിഡൻ്റ് ഉദയൻ മേനോത്ത് സിനിയർ അസിസ്റ്റൻ്റ് രജനി രാമചന്ദ്രൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗം ഷീജ ഷൈൻ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്
എം.ആർ. ഷാജി ,മുൻ മാനേജർമാരായ
ഗോപാലപ്പണിക്കർ,എ എൻ സാബു
വി .ആർ രത്നകുമാർ,എ.സി.ശശിധരപ്പണി ക്കർ, സി.കെ.എം.എച്ച ‘എസ് എസ് പ്രിൻസിപ്പൽ റ്റിറ്റി എസ് ,വൈസ് പ്രിൻസിപ്പൽ
സി. എസ് .സിജൂ,സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി. ജയമോൾ ,സ്മിത പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.പി ആർ ശശിധരൻ മറുപടി പ്രസംഗം നടത്തി.എൽ.പി സ്ക്കൂൾ പി.ടി.എ സെക്രട്ടറി ഉഷ സജി സ്വാഗതവും ,പ്രിൻസിപ്പൽ. കെ.കെ അനിതാ മോൾ കൃതജ്ഞതയുo പറഞ്ഞു.