സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും താപനില ഉയരാൻ സാധ്യത.
സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും താപനില ഉയരാൻ സാധ്യത.
കോട്ടയം :ആറ് ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര, പുനലൂർ തുടങ്ങിയ പ്രത്യേക ജാഗ്രത വേണം.
സംസ്ഥാനത്തെ മിക്കയിടങ്ങളും താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാധ്യത ഉണ്ട്. ഈ ദിവസങ്ങളിൽ പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത.