വേലനിലം കുടിവെള്ള പദ്ധതി ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു
വേലനിലം കുടിവെള്ള പദ്ധതി ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു
മുണ്ടക്കയം: എണ്ണൂറിലധികം കുടുംബങ്ങളുടെ ഏക ആശ്രയമായ വേലനിലം കുടിവെള്ള പദ്ധതിക്കെതിരെയുള്ള അപവാദ പ്രചരണങ്ങൾക്കെതിരെ യും രാഷ്ട്രീയ നീക്കങ്ങൾക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് വേലനിലം കുടിവെള്ള പദ്ധതി ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു
വർഷം മുഴുവൻ കിലോമീറ്ററുകൾ താണ്ടി കുടിവെള്ളം ശേഖരിച്ചിരുന്ന മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് സീവ്യൂ കവല കേന്ദ്രമാക്കി നാട്ടിൽ സാംസ്കാരികപരമായും സാമ്പത്തികപരമായും സാമൂഹികപരമായും വിപ്ലവം തീർത്തു കൊണ്ടാണ് 17വർഷം മുമ്പ് വേലനിലം കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചത്.
ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ജനകീയ കുടിവെള്ള പദ്ധതിയാണ് വേലനിലം കുടിവെള്ള പദ്ധതി. പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങൾ നാടിനോടുള്ള വെല്ലുവിളിയാണെന്നും
സമിതി ഭാരവാഹികൾ ആരോപിച്ചു.
യോഗത്തിൽ,മോനിച്ചൻ വാഴവേലിൽ, ഔസേപ്പച്ചൻ ചെറ്റക്കാട്ട്,കുഞ്ഞച്ചൻ തീപ്പൊരിയിൽ,കുര്യൻ തടത്തിൽ, സെയ്നുദ്ദീൻ മണത്തോട്ടിൽ, അജീഷ് വേലനിലം,ഷാമോൻ തുടങ്ങിയവർ പ്രസംഗിച്ചു