ജനപ്രിയ നിർദേശങ്ങൾ ഇല്ല. സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു
സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി നടപ്പാക്കും; കെഎസ്ആർടിസിക്ക് 1,000 കോടി.നികുതി കൂട്ടി; ബൈക്കുകള്‍ക്ക് വില കൂടും, ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി.
തിരുവനന്തപുരം:
സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാ മണ്ഡലങ്ങളിലെയും പ്രധാനകേന്ദ്രങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 20 ജംഗ്ഷനുകള്‍ വികസിപ്പിക്കാന്‍ 200 കോടി അനുവദിച്ചുവെന്നും ചാമ്പ്യന്‍സ് വള്ളംകളി 12 ഇടങ്ങളില്‍ വച്ചു നടത്തുമെന്നും കൊച്ചി ജല മെട്രോ പദ്ധതിക്ക് 150 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരകത്തിനും ചെറുശേരി സ്മാരകത്തിനും കൊട്ടാരക്കര തമ്പുരാൻ പഠനകേന്ദ്രത്തിനും രണ്ടു കോടി രൂപ വീതം അനുവദിച്ചു. ചലച്ചിത്ര വികസനത്തിന് 12 കോടിയും നീക്കിവച്ചു. മലയാള സിനിമാ മ്യൂസിയം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാലയ വികസനത്തിന് 70 കോടിയും സ്കൂള്‍ ഉച്ചഭക്ഷണത്തിന് 342 കോടിയും തോന്നയ്ക്കല്‍ വൈറോളജി കേന്ദ്രത്തിന് 50 കോടിയും മെഡിക്കല്‍ കോളജകള്ക്ക് 250 കോടിയും അനുവദിച്ചു. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി വികസിപ്പിക്കും. കൊച്ചി കാന്‍സര്‍ സെന്ററിനെ അപെക്സ് സെന്ററാക്കും.
കാരുണ്യ ആരോഗ്യ പദ്ധതിക്ക് 500 കോടി നൽകും. കെ ഡിസ്ക് പദ്ധതിക്ക് 200 കോടിയും അതിദാരിദ്രം തടയാൻ 100 കോടിയും നീക്കിവച്ചു. കെഎസ്ആര്‍ടിസിക്ക് 1,000 കോടി രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു.
ഒരു ലക്ഷം വ്യക്തിഗത വീടുകള്‍ നിര്‍മിക്കും. 2909 ഫ്ളാറ്റുകള്‍ ഈ വര്‍ഷം ലൈഫ് വഴി നിര്‍മിക്കും. വയോമിത്രം പദ്ധതിക്ക് 27 കോടിയും നൽകും. അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യും. രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയുമാണ് നല്‍കുന്നത്.
റീബില്‍ഡ് കേരളയ്ക്ക് 1,600 കോടി രൂപ അനുവദിച്ചു. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡാറ്റാ ബാങ്ക് ഉടന്‍ നടപ്പിലാക്കും. സാന്ത്വന പരിചരണത്തിന് അഞ്ച് കോടി രൂപ നീക്കിവച്ചു. അരിവാള്‍ രോഗികള്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി
കാർഷിക മേഖലയിലെ പരമ്പരാഗതരീതി മാറണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കാർഷിക മേഖലകളിലെ പരമ്പരാഗത രീതിയും വലിയ ശാരീരിക അധ്വാനത്തിലൂടെയും ചെയ്യുന്ന രീതി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ചെറു കാർഷിക ഉപകരണങ്ങൾ നമ്മുടെ നാട്ടിലും ഉപയോഗിക്കാൻ കഴിയണം. ഇതിന്റെ ഭാഗമായി കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാനായി വായ്പ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാൻ സ്വയം തൊഴിൽ കാർഷിക ഗ്രൂപ്പുകൾക്ക് 50 ലക്ഷം രൂപ വായ്പ നൽകും. ഇതിൽ 25 ശതമാനമോ 10 ലക്ഷമോ ഏതാണോ കുറവ് അത് സബ്സിഡിയായി നൽകും. ഈ പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.
റബർ സബ്സിഡിക്ക് 500 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. റബറൈസ്ഡ് റോഡുകൾ കൂടുതലായി നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പൊതുമരമാത്ത് വകുപ്പും കിഫ്ബിയും ഏറ്റെടുക്കുന്ന റോഡ് നിർമാണങ്ങളിൽ ടാറിനൊപ്പം റബർമിശ്രിതം കൂടി ചേർക്കുന്ന രീതി അവലംബിക്കും.പദ്ധതിയുടെ പ്രോത്സാഹനത്തനിന് ഈ വർഷം 50 കോടി രൂപ മാറ്റിവയ്ക്കും.
വന്യമൃഗശല്യം തടയാൻ 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അഷ്ടമുടി കായല്‍ വൃത്തിയാക്കാന്‍ 20 കോടി രൂപയും നാളികേര വികസനത്തിന് 73 കോടി രൂപയും ഡാമുകളിലെ മണല്‍ നീക്കാന്‍ പത്ത് കോടിയും നീക്കിവച്ചതായി മന്ത്രി വ്യക്തമാക്കി.
തീര സംരക്ഷണത്തിന് 100 കോടി രൂപ. കോള്‍ഡ് ചെയിന്‍ കേന്ദ്രങ്ങള്‍ക്കായി പത്ത് കോടി രൂപ. നാളികേര വികസനത്തിന് 73 കോടി. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ പ്രോത്സാഹിപ്പിക്കും. മത്സ്യബന്ധന മേഖലയ്ക്ക് വിഹിതം കൂട്ടിയെന്നും മന്ത്രി പറഞ്ഞു.
ഇക്കോ ടൂറിസം പ്രോത്സാഹനത്തിന് പത്ത് കോടി കൂടുതല്‍ അനുവദിച്ചു. മൃഗഡോക്ടറുടെ സേവനം രാത്രിയിലും ലഭ്യമാക്കും. സബ്സിഡി അര്‍ഹരല്ലാത്തവര്‍ക്ക് കിട്ടുന്നത് തടയും. 2023 മുതല്‍ പരിസ്ഥിതി ബജറ്റും അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പേപ്പര്‍ ഇല്ലാതെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു. ടാബിൽ നോക്കിയാണ് മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.
പ്രധാന പ്രഖ്യാപനങ്ങൾ
▪️ കാർഷിക മേഖലയ്ക്ക് ആകെ 851 കോടി
▪️ റബർ സബ്സിഡിക്ക് 500 കോടി
▪️ നെൽവയൽ ഉടമകൾക്ക് റോയൽറ്റി
▪️ നെല്ലിന്റെ താങ്ങുവില 28.20 രൂപയാക്കി
▪️ നാളികേര വികസനത്തിന് 73 കോടി
▪️ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങും
▪️ നെൽകൃഷി വികസനത്തിന് 76 കോടി
▪️ തീരസംക്ഷണത്തിന് 100 കോടി
▪️ ഇക്കോ ടൂറിസം പ്രോത്സാഹനത്തിന് 10 കോടി കൂടുതൽ
▪️ വന്യമൃഗശല്യം തടയാൻ 25 കോടി
▪️ തോട്ടം ഭൂനിമയം കാലോചിതമായി പരിഷ്കരിക്കും
▪️ മാറ്റം ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യത്തെ ബാധിക്കാതെ
▪️ പ്ലാന്റേഷൻ നിയമം കാലോചിതമായി പരിഷ്കരിക്കും
▪️ മറ്റു വിളകൾ കൃഷിചെയ്യുന്ന സ്ഥലവും തോട്ടമായി കണക്കാക്കും
▪️ റബർ ഉത്പാദനവും ഉപയോഗവും കൂട്ടും
▪️ ടാറിംഗിന് റബർ ഉപയോഗിക്കുന്നത് കൂട്ടും
▪️ മരച്ചീനിയിൽ നിന്ന് മദ്യം; ഗവേഷണത്തിന് 2 കോടി
▪️ മൂല്യവർധിത കാർഷിക മിഷൻ സ്ഥാപിക്കും
▪️ അഗ്രിടെക് ഫെസിലിറ്റി സെന്ററിന് 175 കോടി
▪️ സിയാൽ
മാതൃകയിൽ കാർഷിക വികസന കമ്പനി
ഭൂമിയുടെ ന്യായവില 10% കൂട്ടി, ഭൂനികുതി സ്ലാബുകള്‍ പരിഷ്കരിക്കും.
➖️ലൈഫ് മിഷനില്‍ 106000 വീടുകള്‍ കൂടി; യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് 10 കോടി.
➖️20 ജങ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാന്‍ 200 കോടി, ആറ് പുതിയ ബൈപ്പാസുകള്‍.
➖️