ഐ എൻ എൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രവർത്തക കൺവൻഷൻ നടത്തി
കൂട്ടിക്കൽ : കാൽ നൂറ്റാണ്ടായി ഇടതു പക്ഷ മുന്നണി യുടെ ഭാഗമായി നിന്ന് ഇടതു പക്ഷമുന്നണി ഘടക കക്ഷിയായി മാറിയ ഐ.എൽ.എൽ. നും മന്ത്രി അഹമ്മദ് ദേവർ കോവിലിനും ലഭിക്കുന്ന സ്വീകാര്യത കണ്ട്
വേവലാതി പൂണ്ടവരാണ് പാർട്ടിയിൽ ഇന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന്
ഐ.എൻ.എൽ. ജില്ലാ സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ പറഞ്ഞു.കൂട്ടിക്കൽ പഞ്ചായത്ത് ഐ.എൻ.എൽ. പ്രവർത്തക കൺവൻഷൻ
ഏന്ത യാറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയതായി പാർട്ടിയിൽ വന്ന വർക്ക് ജില്ലാ പ്രസിഡന്റ് ജിയാസ് കരീം മെമ്പർഷിപ്പ് നൽകി.
നാഷണൽ പ്രവാസി ലീഗ് സംസ്ഥാന സെക്രടറി റഷീദ് പുളിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കൂട്ടിക്കൽ പഞ്ചായത്ത് കമ്മറ്റി ഭാരവാഹി കളായി
പി.എ.അബ്ദുൽ അസീസ് . ( പ്രസിഡന്റ് ) നാസർ കാവാന പ ള്ളി(വൈ: പ്രസിഡന്റ്.)
മുഹമ്മദ് (ജന:സെക്രട്ടറി) ക്രിസ്റ്റി (സെക്രട്ടറി ) അബ്ദു(ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു.
പി.എ.അസീസ് അദ്ധ്യക്ഷത വഹിച്ചു.ഷിജാസ് സ്വാഗതം പറഞ്ഞു.