സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; ഒറ്റയടിക്ക് 1040 രൂപയുടെ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; ഒറ്റയടിക്ക് 1040 രൂപയുടെ വര്‍ധന
കോട്ടയം :സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന രേഖപ്പെടുത്തി.സ്വര്‍ണം ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഉയര്‍ന്ന് ഗ്രാമിന് 5,070 രൂപയും പവന് 40,562 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു.ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.രൂപ കൂടുതല്‍ ദുര്‍ബലമായി 76.99ലേക്ക് എത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്.
റഷ്യ – യുക്രെയ്ന്‍ യുദ്ധം തുടരുന്നതാണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടാകാന്‍ കാരണമായത്.മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില.ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്