സ്‌കൂള്‍വിട്ട തിരക്കേറിയ സമയത്ത് ബസ്‌സ്റ്റാന്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തി ഫ്‌ളാഷ് മോബ്.
സ്‌കൂള്‍വിട്ട തിരക്കേറിയ സമയത്ത് ബസ്‌സ്റ്റാന്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തി ഫ്‌ളാഷ് മോബ്.
മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാന്റില്‍ സ്‌കൂള്‍ വിട്ട സമയത്ത് നടത്തിയ ഫ്‌ളാഷ് മോബില്‍ പ്രതിക്ഷേധമുയരുന്നു.വനിതാ ദിനത്തിനോടനുബന്ധിച്ച് മുരിക്കുംവയല്‍ ശബരീശാ കോളേജിലെ കുട്ടികളാണ് ബസ് സ്റ്റാന്റിന്റെ നടുഭാഗത്തായി ജീപ്പിലെ ശബ്ദസംവിധാനത്തോടൊപ്പം ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.ഫ്‌ളാഷ് മോബ് കാണുവാന്‍ ബസ് സ്റ്റാന്റിലുള്ള വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടെയുള്ളവർ തടിച്ചുകൂടിയതോടുകൂടി ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനവും താറുമാറായി ബസുകളുടെ നിര ദേശീയപാതയിലേക്കും നീണ്ടതോടുകൂടി സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡും ബസ് തൊഴിലാളികളും രംഗത്തെത്തി തിരക്കൊഴിവാക്കുകയായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സമ്മേളനം നടന്നുകൊണ്ടിരിക്കെ ബസ് വന്നത് ശ്രദ്ധയില്‍പ്പെടാതെ വീട്ടമ്മ ബസിനടിയില്‍പെട്ട് മരിച്ചിരുന്നു.ഇതിനെതുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ബസ് സ്റ്റാന്റിനുള്ളിലെ പരിപാടികള്‍ ഒഴിവാക്കുവാനും പൊതുപരിപാടികള്‍ കംഫര്‍ട്ട് സ്റ്റേഷനുസമീപം നടത്തുവാനും തീരുമാനിച്ചിരുന്നു.തുടര്‍ന്നിങ്ങോട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ ഈ സമീപനം സ്വീകരിച്ച് വരുമ്പോളാണ് ധാരണകള്‍ ലംഘിച്ചുകൊണ്ട് ഇന്ന് ബസ് സ്റ്റാന്റില്‍ പരിപാടി സംഘടിപ്പിച്ചത്