നാഷണൽ വിമൻസ് ഫ്രണ്ട് അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഇന്ന് കാഞ്ഞിരപ്പള്ളിയിൽ
വനിതാ ദിനം : നാഷണൽ വിമൻസ് ഫ്രണ്ട് അവകാശ സംരക്ഷണ |റാലിയും, പൊതുസമ്മേളനവും ഇന്ന് കാഞ്ഞിരപള്ളിയിൽ
കാഞ്ഞിരപ്പളളി:സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല അന്തസ്സും അഭിമാനവുമാണ് എന്ന പ്രമേയത്തിൽ നാഷണൽ വിമൻസ് ഫ്രണ്ട് കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി നേതൃതത്തിൽ അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കാഞ്ഞിരപള്ളിയിൽ അവകാശ സംരക്ഷണറാലിയും പൊതുസമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് 3.30 – ആരംഭിക്കുന്ന റാലി ടൗൺ ചുറ്റി പേട്ട കവലയിൽ സമാപിക്കും തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഡോക്ടർ ശ്രുതി കെ. ജോൺ ഉത്ഘാടനം ചെയ്യും. നാഷണൽ വിമൻസ് ഫ്രണ്ട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സൗമി നവാസ് അദ്ധ്യക്ഷത വഹിക്കും. വിമൺ ഇന്ത്യ മൂവ്മെൻറ കോട്ടയം ജില്ലാ പ്രസിഡന്റ് റസിയ ഷെഹിർ വിഷയാവതരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതരതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല നസീർ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അംഗം ഫാത്തിമത്ത് സുമയ്യ എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി റഹ്മത്ത് അസ്സീസ് സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാനി നിഷാദ് നന്ദിയും പറയും