ഹൈറേഞ്ച് യൂണിയൻ ഗുരു കടാക്ഷം പുനരധിവാസ നിധി സമാഹരണം

ഹൈറേഞ്ച് യൂണിയൻ ഗുരു കടാക്ഷം പുനരധിവാസ നിധി സമാഹരണം ..ആദ്യ ഗഡു 8.5 ലക്ഷം രൂപ കോട്ടയം യൂണിയൻ’ കൈമാറി.

മുണ്ടക്കയം.എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ്റെ ഗുരു കടാക്ഷം പുനരധിവാസ നിധി സമാഹരണ പദ്ധതിയിലേയ്ക്ക് ആദ്യ ഗഡുവായി 8.5 ലക്ഷം രൂപ കോട്ടയം യൂണിയൻ’ കൈമാറി.യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി , കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം. മധു, വൈസ് പ്രസിഡൻ്റ് വി.എം. ശശി, സെക്രട്ടറി രാജീവ് എന്നിവരിൽ നിന്ന് ആദ്യ ഗഡു ഏറ്റുവാങ്ങി.കഴിഞ്ഞ ‘ഒക്ടോബർ 11 നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കിടപ്പാടം ഉൾപ്പെടെ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി ‘യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ നിർദ്ദേശമനുസരിച്ചാണ് ഗുരുകടാക്ഷം പുനരധിവാസ നിധി സമാഹരണ പദ്ധതി ഹൈറേഞ്ച് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആ വിഷ്ക്കരിച്ചിരിക്കുന്നത്

ഹൈറേഞ്ച് യൂണിയൻ മേഖലയിലെ ശാഖകൾ, സമീപ യൂണിയനുകൾ എന്നിവിടങ്ങളിൽ നിന്നാണ് നിധി സമാഹരണം നടത്തി ന്നത്. സമീപ യൂണിയനുകൾ സമാഹരിച്ച തുക ഏപ്രിൽ ഒന്നിനകം ഹൈറേഞ്ച് യൂണിയനു കൈമാറും

ഹൈറേഞ്ച് യൂണിയനിലെ I2 ശാഖാ പ്രദേശങ്ങളിലാണ് കനത്ത മഴയിലും, ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടമുണ്ടായത്. പ്രകൃതി ദുരന്തമുണ്ടായ ഉടൻ തന്നെ യോഗവും, യൂണിയനും 10 ലക്ഷം രൂപ ‘യുടെ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ദുരന്തബാധിത മേഖലകളിൽ വിതരണം ചെയ്തിരുന്നു

തുഷാർ വെള്ളാപ്പള്ളി കോട്ടയം യൂണിയൻ സമാ ഹ രി ച്ച തുക ഹൈറേഞ്ച് യൂണിയൻ പ്രസിഡൻ്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ.പി. ജീ രാജ് എന്നിവർക്ക് കൈമാറി. സ്പൈസസ് ബോർഡ് ചെയർമാനും, യോഗം കൗൺസിലറുമായ എ.ജി.തങ്കപ്പൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർ കെ.എസ്.രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page