കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സ്ഥാപിച്ച ട്രാഫിക്ക് ലൈറ്റ്  പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തം

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട – കാഞ്ഞിരം കവല റോഡ് നവീകരണത്തിൻ്റെ ഭാഗമായി അഞ്ചു വർഷം മുമ്പ് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സ്ഥാപിച്ച ട്രാഫിക്ക് ലൈറ്റ്  പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇത് സ്ഥാപിച്ച് ഒരാഴ്ച മാത്രമാണ് പ്രവർത്തിച്ചത്. ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ഇ രു വ ശത്തേയും ബസ് സ്റ്റോപ്പുകളും സീബ്രാലൈനുകളും ഇവിടെ സ്ഥാപിച്ചിട്ടുള്ള ട്രാഫിക്ക് ലൈറ്റുകളും മാറ്റി സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്. തിരക്കേറിയ കാഞ്ഞിരപ്പള്ളി പേട്ട കവലയുടെ വികസനം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവും നിലവിലുണ്ട്. കോട്ടയം – കുമളി, കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട എന്നീ റോഡുകളുടെ സംഗമകേന്ദ്രമായ പേട്ട കവലയിൽ വാഹനാപകടം പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page