വനിതാദിനം:കോട്ടയം പ്രസ്സ് ക്ലബ്ബിൽ വനിതാ മാധ്യമ കൂട്ടായ്മ ഇന്ന്
*കോട്ടയം പ്രസ്സ് ക്ലബ്ബിൽ വനിതാ മാധ്യമ കൂട്ടായ്മ ഇന്ന്*
കോട്ടയം:രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ ഇന്ന് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ നടക്കും.
രാവിലെ 10ന് ജില്ലാ കളക്ടര്‍ ഡോ.പി.കെ.ജയശ്രീ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ മുഖ്യ പ്രഭാഷണം നടത്തും. പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് സുമി സുലൈമാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീകല ടി മേനോൻ, അഞ്ജു ജെ അച്ചാമ്മ, എസ് രാജ്യശ്രീ, സേറ ലക്ഷ്മി തുടങ്ങിയവർ ഉൾപ്പെടെ പങ്കെടുക്കും