ഡിവൈഎഫ്ഐ യുവതി സബ് കമ്മറ്റി സമയുടെ നേതൃത്വത്തിൽ യുവതി സംഗമം നടത്തി
കാഞ്ഞിരപ്പള്ളി: ഡിവൈഎഫ്ഐ യുവതി സബ് കമ്മറ്റി സമയുടെ കാഞ്ഞിരപ്പള്ളി ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി യുവതി സംഗമം സംഘടിപ്പിച്ചു.മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു.അഡ്വ.അനീസ എം നിയമബോധന ക്ലാസ്സ് നയിച്ചു.ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം അർച്ചന സദാശിവൻ അദ്ധ്യക്ഷയായി. ബ്ളോക് പ്രസിഡണ്ട് എം.എ.റിബിൻ ഷാ, സെക്രട്ടറി അൻഷാദ് ബി.ആർ, വൈഷ്ണവി ഷാജി, ലിനു. കെ.ജോൺ, അപർണ രതീഷ് എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച സുറുമി സൈനുദീൻ, അശ്വതി കെ.എസ്., അർഷിയ അനീഷ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.ലിനു കെ ജോൺ (കൺവീനർ) വൈഷ്ണവി ഷാജി, അപർണ രതീഷ് (ജോ കൺവീനർമാർ) എന്നിവർ ഭാരവാഹികളായി സമയുടെ 16 അംഗ ബ്ളോക് കമ്മറ്റി രൂപീകരിച്ചു.