മലയാളികളുടെ പ്രിയപ്പെട്ട നടൻ കലാഭവന്‍ മണി ഓര്‍മയായിട്ട് ആറ് വര്‍ഷം.

കോട്ടയം :മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി ഓര്‍മയായിട്ട് ആറ് വര്‍ഷം. ആടിയും പാടിയും സാധാരണക്കാരുടെ ഇടയിൽ ഒരാളായി മാറി മലയാളികളുടെ ഇടയിൽ മണി സ്വീകാര്യത നേടി. എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭാശാലിയായ കലാകാരനായിരുന്നു കലാഭവന്‍ മണി. നാടൻ പാട്ടുകളെ അത്രമേൽ ജനകീയമാക്കിയതും മണി തന്നെ ആയിരുന്നു.

ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ മണിയെ സിനിമാ ലോകം ശ്രദ്ധിച്ചു തുടങ്ങി.ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മണി പ്രേക്ഷകരെ കൈയിലെടുത്തു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് തന്റെ കഥാപാത്രങ്ങളിലൂടെ മണി തെളിയിച്ചു. ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയ നടനായി മാറി

രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും മണി അഭിനയിച്ചു. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു.  പുരസ്‌കാരം മുതലിങ്ങോട്ട് നിരവധി അവാര്‍ഡുകളും മണിയെ തേടിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page