സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം മാറുന്നു
കോട്ടയം :സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മറ്റെന്നാള്‍ മുതല്‍ മാറ്റം വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍.അനിൽ*
ഇതു പ്രകാരം രാവിലെ എട്ടു മുതല്‍ 12 വരെയും വൈകിട്ട് നാലു മുതല്‍ ഏഴു വരെയും റേഷന്‍ കടകള്‍ തുറക്കും.
നേരത്തെ 8.30 മുതല്‍ 12.30 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമായിരുന്നു പ്രവര്‍ത്തന സമയം. വേനല്‍ച്ചൂട് വര്‍ധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സമയക്രമമനുസരിച്ച് റേഷന്‍ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണെന്നും മന്ത്രി അറിയിച്ചു.