കുട്ടികൾക്ക് ഒരു കൈത്താങ്ങ് :മുരിക്കുംവയൽ സ്കൂളിലെ അധ്യാപകർ സ്നേഹനിധി രൂപീകരിച്ചു
മുരിക്കും വയൽകൂളിൽ വിദ്യാർഥികളെ സഹായിക്കുവാൻ മു സഹായ നിധി രൂപീകരിച്ചു , മുരി ക്കും വയൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കൈത്താങ്ങവാൻ രൂപീകരിച്ച സഹായനിധിയുടെ ഔപചാരിക ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ.സിജു കൈതമറ്റം നിർവഹിച്ചു.നിർദ്ധനരായ കുട്ടികൾക്ക് യൂണിഫോമിനും,പഠ നോപകരങ്ങൾക്കും,ചികിത്സാ ചിലവുകൾക്കും വേണ്ടിയാണ് ഇത്തരത്തിലൊരു ചാരിറ്റി ബോക്സ് സ്ഥാപിച്ചതെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ്.എം.പി,അധ്യാപക കോ ഓർഡിനേറ്റർ ആയ സുനിൽ.കെ.സ്.എന്നിവർ അറിയിച്ചു.ജാസർ ജമീൽ,ആരതി പൂങ്കാവനം,അമ്പിളി രാജൻ, മിനി.എൽ., എന്നിവർ പ്രസംഗിച്ചു.