ഡിവൈഎഫ്ഐ ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: സ്റ്റോപ്പ് ദ് വാർ പീസ് ഈസ് ദ് പ്രയോറിട്ടി എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.പേട്ട സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച റാലിയിൽ സമാധാന സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാർഡുകളും തൂവെള്ളക്കൊടികളുമായി നൂറ് കണക്കിന് യുവതീ-യുവാക്കൾ അണിചേർന്നു.തുടർന്ന് പേട്ട കവലയിൽ ചേർന്ന യോഗം ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.ബ്ളോക് സെക്രട്ടറി ബി.ആർ.അൻഷാദ് അദ്ധ്യക്ഷനായി. ട്രഷറർ അർച്ചന സദാശിവൻ, ജി.അനൂപ്, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ എന്നിവർ പ്രസംഗിച്ചു