പതിനേഴ് വർഷത്തെ കാത്തിരിപ്പിന് അവസാനം.അജിതയ്ക്ക് റേഷൻ കാർഡ് വീട്ടിലെത്തിച്ചു നൽകി
പതിനേഴ് വർഷത്തെ കാത്തിരിപ്പിന് അവസാനം.അജിതയ്ക്ക് റേഷൻ കാർഡ് വീട്ടിലെത്തിച്ചു നൽകി
മുണ്ടക്കയം: വണ്ടൻപതാൽ മലയിൻകുന്നേൽ തളർവാതരോഗത്താൽ 17 വർഷമായി കിടപ്പിലായിരുന്ന അജിതയ്ക്ക് റേഷൻ കാർഡ് വീട്ടിൽ എത്തിച്ചു നൽകി.
അജിതക്ക് സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതിനാൽ വ്യക്തിപരമായ അനുകൂല്യങ്ങൾ ലഭിക്കുന്നില്ലായിരുന്നു മുൻ മെമ്പർ .സെബാസ്റ്റൻ ചുള്ളിത്തറയും, വാർഡ് മെംബർ ബെന്നി ചേറ്റുകുഴിയും താലൂക്ക് സപ്ലൈ ഓഫീസുമായ് ബന്ധപ്പെട്ടതിന്റെ ഫലമായ് താലൂക്ക് സപ്ലേ ഓഫീസർ ടി ബി സത്യപാലൻ അജിതയുടെ വീട്ടിൽ നേരിട്ടെത്തി റേഷൻ കാർഡ് ലഭ്യമാക്കി.റേഷൻ ഇൻസ്പെക്ടർമാരായ സജികുമാർ പി ബി, സയർ ടി, പഞ്ചായത്ത് അംഗങ്ങളായ ജിനീഷ് മുഹമ്മദ്, സൂസമ്മ മാത്യൂ, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, പൊതു പ്രവർത്തകരായ അരുൺ കോക്കാപ്പള്ളി, രഞ്ജിത്ത് കുര്യൻ, നസീർ പി എസ്, ബന്ധുക്കളും നാട്ടുകാരുമായ അരുൺ കുമാർ, ആശ ഓമനക്കുട്ടൻ, കുഞ്ഞമ്മ ബെന്നി തുടങ്ങിയവരും പങ്കെടുത്തു.