ചോറ്റിയിൽ പോലീസുകാരെ ആക്രമിച്ച സംഭവം. പ്രതിയെ പിടികൂടി
യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭർത്താവിനെയും യുവതിയെയും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പോലീസുകാരേയും മർദ്ധിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.ചോറ്റി സ്വദേശി ജയനെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്.
ചോറ്റി ശിവക്ഷേത്രത്തിൽ ശിവരാത്രി ആരാധന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവതിയായ വീട്ടമ്മയ്ക്കും, ഭർത്താവിനും, പിതാവിനുമാണ് മർദ്ദനമേറ്റത്. കടുത്ത വെയിലിനെ തുടർന്നു യുവതി സമീപത്തെ കടയുടെ വരാന്തയിൽ ഇരുന്നു. ഇതിനിടയിൽ മദ്യലഹരിയിലായിരുന്ന കടയുടമ യുവതിയോട് ആശ്ളീല ചുവയിൽ സംസാരിച്ചു ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും പിതാവിനേയും വ്യാപാരിയും സുഹൃത്തും ചേർന്ന് അക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവതിക്കും പരിക്കേറ്റു . വിവരം അറിഞ്ഞ് ഫ്ലൈം സ്ക്വാഡ് എസ്.ഐ ലാലുവിൻ്റെ നേതൃത്വൽ പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുവരാൻ ശ്രമം നടത്തിയപ്പോൾ ഇയാൾ പൊലീസിനെയും മർദ്ധിക്കുകയായിരുന്നു പരിക്കേറ്റ യുവതിയും കുടുംബവും കാഞ്ഞിരപ്പള്ളിയിലും പൊലീസുകാർ മുണ്ടക്കയത്തും ചികിത്സ തേടിയിരുന്നു.
അക്രമത്തിന് ശേഷം ഒളിവിൽപോയ ജയനെ
മുണ്ടക്കയം എസ്.എച്ച്.ഒ ഷൈൻ കുമാറിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ്
ചെയ്തത്. കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജയനെ
റിമാൻഡ് ചെയ്തു