ഡിവൈഎഫ്ഐ മുണ്ടക്കയം സൗത്ത് മേഖലാ കമ്മിറ്റി പൊതിച്ചോറുകൾ വിതരണം ചെയ്തു
മുണ്ടക്കയം:ഡിവൈഎഫ്ഐ മുണ്ടക്കയം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ 3550 ൽ പരം പൊതിച്ചോറുകൾ വിതരണം ചെയ്തു.
സൗത്ത് മേഖലാ കമ്മിറ്റിയുടെ പ്രവർത്തന പ്രദേശങ്ങളിൽ നിന്നും പ്രവർത്തകർ വീടുകളിൽ നിന്നും സമാഹരിച്ച പൊതിച്ചോറുകളാണ്ണ്മെ ഡിക്കൽകോളേജിൽ വിതരണം ചെയ്തത്. മേഖലാ ഭാരവാഹികളായ ജി. അനൂപ്, ജെഫിൻ വി ജെ തുടങ്ങിയവർ നേതൃത്വം നൽകി. സഹകരിച്ചവർക്ക് കമ്മറ്റി നന്ദി രേഖപ്പെടുത്തി