കോട്ടയം ജില്ലയില്‍ മാര്‍ച്ച് ഒന്നിന് അഞ്ച് കേന്ദ്രങ്ങളില്‍ കോവിഡിനെതിരായ വാക്സിനേഷന്‍ നല്‍കും
കോട്ടയം:ജില്ലയില്‍ മാര്‍ച്ച് ഒന്നിന് ചൊവ്വാ യാച അഞ്ച് കേന്ദ്രങ്ങളില്‍ കോവിഡിനെതിരായ വാക്സിനേഷന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കും മൂന്ന് കേന്ദ്രങ്ങളില്‍ മുതിര്‍ന്നവര്‍ക്കും വാക്സിന്‍ നല്‍കും. അര്‍ഹരായവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ ഓണ്‍ലൈന്‍ ആയി www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്‌തോ വാക്സിന്‍ സ്വീകരിക്കാം.
15 വയസ് (2007 ജനിച്ചവര്‍) മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍.
- ചങ്ങനാശേരി ജനറല്‍ ആശുപത്രി
- സെന്റ് ലാസറസ് പള്ളി ഹാള്‍ 18 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഷീല്‍ഡ് കരുതല്‍, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങള്‍.
- ചങ്ങനാശേരി ജനറല്‍ ആശുപത്രി
- കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
- സെന്റ് ലാസറസ് പള്ളി ഹാള്‍
എന്നിവിടങ്ങളിലാണ് വാക്സിനേഷൻ സൗകര്യമുള്ളത്