മുൻ കാഞ്ഞിരപ്പള്ളി എംഎല്‍എ തോമസ് കല്ലമ്പള്ളിയുടെ 20ാം ചരമവാർഷിക ദിനാചരണം നടത്തി
തോമസ് കല്ലമ്പള്ളിയെ അനുസ്മരിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എംഎല്‍എ ആയിരുന്ന തോമസ് കല്ലമ്പള്ളിയുടെ 20ാം ചരമവാർഷികം കേരള കോണ്‍ഗ്രസ് മേഖല കമ്മിറ്റിയുടെയും കല്ലമ്പള്ളി ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ അനുസ്മരിച്ചു. കേരള കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാന്‍സിസ് ജോര്‍ജ് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിലെ ശവകുടീരത്തിൽ റീത്ത് സമര്‍പ്പിച്ച് അനുസ്മരണ സമ്മേളനം നടത്തി. ആദർശധീരനും സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയുമായിരുന്നു തോമസ് കല്ലന്പള്ളിയെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാകം അധ്യക്ഷതവഹിച്ചു. ത്രേസിക്കുട്ടി കല്ലന്പള്ളി, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ജനറൽ കൺവീനർ ജോജി വാളിപ്ലാക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ സോണി തോമസ്, മറിയാമ്മ ടീച്ചര്‍, തോമസ് കുന്നപ്പള്ളി, ടോമി ഡൊമിനിക്, ജോസ് കൊച്ചുപുര, ജോയി മുണ്ടാംപള്ളി, സി.വി. തോമസ്, ലാല്‍ജി മാടത്താനിക്കുന്നേല്‍, ഡാനി കുന്നത്ത്, പഞ്ചായത്തു മെമ്പര്‍മാരായ ബിജോജി തോമസ്, ഏലിയാമ്മ വാന്തിയില്‍ എന്നിവരും , ജോസഫ് പടിഞ്ഞാറ്റ, കെ.ജെ. മാത്യു കിണറ്റുകര, എന്നിവരും പ്രസംഗിച്ചു.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കംപ്യൂട്ടർ പഠനത്തിൽ സഹായിക്കുന്നതിന് കല്ലന്പള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പദ്ധതി തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.