കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കോട്ടയം :മാര്‍ച്ച് 2,3 തിയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴ പെയ്തേക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നത്.
*ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ചക്രവാതച്ചുഴി രൂപപ്പെടും.*
ഇത് ശക്തിപ്രാപിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി മാറിയേക്കാനാണ് സാധ്യത.
ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമാണ് ചക്രവാതച്ചുഴി രൂപപ്പെടുക.
തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ പെയ്തേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.