മുണ്ടക്കയം പാറയമ്പലം കോളനി കോളനി നിവാസികൾക്ക് റോഡ് എന്ന സ്വപ്നം ബാക്കിയാവുന്നു
മുണ്ടക്കയം : ചെളിക്കുഴി പാറ അമ്പലം കോളനിയിലേക്കുള്ള റോഡ് നിർമ്മാണത്തെ ചൊല്ലി വിവാദം ഉടലെടുക്കുമ്പോൾ അഭ്യർത്ഥനയുമായി റോഡ് നിർമാണ കമ്മിറ്റി
ചെളിക്കുഴി പാറേൽ അമ്പലം കോളനി ഇന്നും സഞ്ചരിക്കാൻ റോഡില്ലാത്ത ജില്ലയിലെ തന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ്. മരിച്ചവരെയും, രോഗികളെയും ചുമലിലേറ്റിക്കൊണ്ടു പോവുന്നത് പതിവുകാഴ്ചയാണ്. പതിറ്റാണ്ടുകളുടെ ദുരിതം സഹിക്കാനാവാതെ 153 കുടുംബങ്ങളിൽ പലരും വീടുപേക്ഷിച്ചു പോയിട്ടുണ്ട്.
നാട്ടുകാരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ത്രിതല പഞ്ചായത്തും, എം.എൽഎയും പുതിയ റോഡു നിർമ്മിക്കാൻ ആദ്യ ഘട്ട ഫണ്ട് അനുവദിക്കുകയും, റോഡ് നിർമ്മാണ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുകയുമുണ്ടായി. രണ്ടും മൂന്നും സെന്റു മാത്രം ഭൂമിയുള്ള കോളനിക്കാർ തങ്ങളുടെ അടുക്കളയും, കക്കൂസുമൊക്കെ പൊളിച്ചു തന്നും, മറ്റുള്ളവർ മടികൂടാതെ ആവശ്യാനുസരണം സ്ഥലം വിട്ടുതന്നുമാണ് ചെറിയ വാഹനങ്ങൾ പോവാനുള്ള വഴി ഒരുങ്ങുന്നത്. റോഡ് തുടങ്ങുന്നഭാഗത്തു വീഥികൂട്ടാനായി പാറേൽ അമ്പലം ക്ഷേത്രകമ്മിറ്റി ചുറ്റുമതിൽ പൊളിച്ചു നൽകി മാതൃക തീർത്തു. റോഡ് പണി നടക്കുന്ന സ്ഥലത്തേക്ക് നിർമ്മാണസാമഗ്രഹികൾ കൊണ്ടുപോകുവാൻ
ബസ്സ് സ്റ്റാൻഡിനു സമീപമുള്ള കൃഷിഭവൻ റോഡ് ആണ് ഉപയോഗിക്കുന്നത്, അവിടുന്നും പാർത്ഥസാരഥി ക്ഷേത്ര ത്തിനു പുറകിലൂടുള്ള നിലവിലെ വഴിയുലൂടാണ് പണിആവശ്യങ്ങൾക്ക് മാത്രമായി സാധനങ്ങൾ കൊണ്ടുപോവുന്നത്. ഈ പ്രദേശതുള്ളവർ കാലങ്ങളായി ഉപയോഗിച്ച് വരുന്ന റോഡാണിത്.വഴിപണിക്കു സാധനം കൊണ്ടുപോവുന്നതിനു തടസവുമായി, ചിലയാളുകൾ തെറ്റിധാരണ പരത്തുന്ന പ്രചരണം നടത്തുന്നത് വേദനാ ജനകമാണ്. പാർത്ഥസാരഥി ക്ഷേത്രം വക ഒരു നു ള്ളു സ്ഥലം പോലും പുതിയ റോഡിനു ആവശ്യം ഇല്ലെന്നിരിക്കെ യാഥാർഥ്യബോധത്തോടെ കോളനിക്കാരുടെ ജീവിത പ്രശ്നം ആയ റോഡിനെ കാണണമെന്ന് പറയമ്പലം കോളനി റോഡ് നിർമ്മാണ കമ്മിറ്റി ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി റോഡ് നിർമ്മാണം തടസ്സപ്പെടുത്തതെ, പാവപ്പെട്ട ആളുകളുടെ സഞ്ചരിക്കാനുള്ള ജീവിതാ ആവശ്യത്തിന് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായി റോഡ് നിർമ്മാണകമ്മിറ്റി ഭാരവാഹികൾ ആയ വിജയകുമാർ, ഉഷാ മന്ദിരം,പി കെ സുഹാസ്, എന്നിവർ അഭ്യർത്ഥിച്ചു