മുരിക്കുംവയൽ ജി എൽ പി സ്കൂളിൽ സ്പെഷ്യൽ കെയർ സെന്റർ
ജി എൽ പി എസ് മുരിക്കുംവയൽ സ്കൂളിൽ സ്പെഷ്യൽ കെയർ സെന്റർ
മുണ്ടക്കയം:
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരള പദ്ധതിയുടെയും ബി ആർ സി കാഞ്ഞിരപ്പള്ളി യുടെയും നേതൃത്വത്തിൽ ജി എൽ പി എസ് മുരിക്കുംവയൽ സ്കൂളിൽ സ്പെഷ്യൽ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരുടെ സഹായത്തോടുകൂടിയാണ് പരിശീലനം നൽകുന്നത്. മുണ്ടക്കയം പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന 16 സ്കൂളുകളിലെയും പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് സ്പെഷ്യൽ കെയർ സെന്ററിന്റെ സേവനം ലഭ്യമാകും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്കാദമിക പിന്തുണ യോടൊപ്പം സ്പീച്ച് തെറാപ്പി ഫിസിയോതെറാപ്പി സൗകര്യങ്ങളും നൽകും. മുണ്ടക്കയം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിൻസി മാനുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഖ ദാസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ബി ആർ സി ട്രെയിനർ ശ്രീമതി സൗമ്യ വി എസ്, സ്കൂൾ ഹെഡ്മിസ്ട്രസ് രാജമ്മ റ്റി. ആർ, പി ടി എ പ്രസിഡന്റ് ശ്രീ സനൽ, സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ സിജിൻ എ.പി, നെസ്സി മോൾ പി. എ എന്നിവർപ്രസംഗിച്ചു.