മുന്നണിയിലെ ധാരണ: പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
കാഞ്ഞിരപ്പള്ളി – പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മംത്തിനകം എൽ ഡി എഫിലെ ധാരണ പ്രകാരം രാജി സമർപ്പിച്ചു. പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നതു വരെ വൈസ് പ്രസിഡന്റും സി പി ഐ (എം) പ്രതിനിധിയും പതിമൂന്നാം വാർഡുമെമ്പറുമായ സിന്ധു മോഹൻ ആക്ടിംഗ് പ്രസിഡന്റായി ചാർജെടുത്തു. കേരളാ കോൺഗ്രസ് (എം )ലെ ധാരണ പ്രകാരം അഞ്ചാം വാർഡ് അംഗവും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ഡയസ് മാത്യു കോക്കാട്ട് അടുത്ത പ്രസിഡന്റ് സ്ഥാനം വഹിക്കും. എൽഡിഎഫിലെ ധാരണ പ്രകാരം അവസാന മൂന്ന് വർഷത്തിൽ സി പി എം രണ്ടു വർഷവും , സി പി ഐ യ്ക്ക് ഒരു വർഷവും പ്രസിഡന്റ് സ്ഥാനം പങ്കിടും.