കാഞ്ഞിരപ്പള്ളിയിൽ പോലീസ് മോക്ട് ഡ്രിൽ നടത്തി. സത്യമറിയാതെ ജനം പരിഭ്രാന്തരായി
കാഞ്ഞിരപ്പള്ളിയിൽ പോലീസ് മോക്ട് ഡ്രിൽ നടത്തി
ഒരു പ്രദേശത്ത് വലിയ പ്രശ്‌നമുണ്ടായാല്‍ അടിയന്തിരമായി പൊലീസിനു എങ്ങനെ എത്തിച്ചേരാമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമാണ് ഈ ഡ്രാമ പ്രോഗ്രാമിനു ഇടയാക്കിയത്. മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പളളി, മണിമല, പൊന്‍കുന്നം, എന്നീ സ്റ്റേഷനുകളില്‍ നിന്നും പൊലീസ് എത്തിയിരുന്നു. മുണ്ടക്കയം സി.ഐ. കൂട്ടിക്കല്‍ ഭാഗത്തു ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് അടിയന്തിരമായി എത്താന്‍ നിര്‍ദ്ദേശം കിട്ടിയത്. 20 മിനിട്ടിനുളളില്‍ ഓടിയെത്താനായി. എരുമേലി പൊലീസിനു 30 മിനിട്ടുകള്‍ക്കുളളില്‍ ഓടിയെത്താനായി.”
കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ ബോംബ് ഭീഷണിയെന്നും ഭീകരർ എത്തുന്നുവെന്നും പ്രതീതിയുണ്ടാക്കി ഇടപെടുകയായിരുന്നു
ആദ്യം സത്യാവസ്ഥ അറിയാതെ ജനം പരിഭ്രാന്തിയിലായി