വേലനിലത്ത് ട്രാന്‍സ്‌ഫോമര്‍ പെയിന്റ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് പൊള്ളലേറ്റു

 

മുണ്ടക്കയം:ട്രാന്‍സ്‌ഫോമര്‍ പെയിന്റ് ചെയ്യുവാനുള്ള ശ്രമത്തിനിടെ കോണ്‍ട്രാക്റ്റര്‍ക്ക് ഷോക്കേറ്റു.കൂട്ടിക്കല്‍ കയ്യാലക്കല്‍ ജൈജുവിനാണ് ഷോട്ടേറ്റ് പരിക്കേറ്റത്.കൂട്ടിക്കല്‍ സെക്ഷന് കീഴിലുള്ള വേലനിലം സീവ്യൂ റോഡിലുള്ള ട്രാന്‍സ്‌ഫോമര്‍ പെയിന്റ് ചെയ്യുവാനുള്ള ശ്രമത്തിനിടയായിരുന്നു അപകടം.വൈദ്യുതി വിഛേദിക്കുവാനുള്ള എ വി സ്വിച്ച് ഓഫ് ചെയ്തത് മാറിപോയതാണെന്നാണ് ലഭിക്കുന്ന വിവരം.ഷോക്കേറ്റ് തെറിച്ചു വീണ ജൈജുവിന്റെ വയറിന്റെ ഭാഗത്താണ് കൂടുതലും പൊള്ളലേറ്റിരിക്കുന്നത്.മൂക്കിനും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ ജൈജുവിനെ ആദ്യം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം കോട്ടയം  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page