വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനെട്ടു വിവാഹങ്ങൾ കഴിച്ച വ്യാജ ഡോക്ടർ പിടിയിൽ
ഒഡിഷ:വ്യാജഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഒഡീഷ സ്വദേശി രമേശ് സ്വെയിന്‍ 5 ദിവസത്തേക്ക് റിമാന്‍ഡിൽ. രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി ഇയാള്‍ 18 സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡൽഹി, കല്‍ക്കത്ത, ഭുവനേശ്വർ, മുംബൈ, ഹൈദരാബാദ്, എന്നിങ്ങനെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ട്. പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഡൽഹി സ്വദേശിയായ അധ്യാപികയുടെ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
നവമാധ്യമങ്ങളിൽ നിന്നും മാട്രിമോണിയൽ സൈറ്റുകളിൽ നിന്നുമാണ് ഇയാൾ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. തട്ടിപ്പിന് ഇരകളായ സ്ത്രീകളിൽ കൂടുതലും ഡോക്ടർമാരാണ്. ഭുവനേശ്വറിലെ വാടകവീട്ടില്‍ നിന്നുമാണ് രമേശ് സ്വെയിന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.