പുലിയുടെ ആക്രമണം:മുണ്ടക്കയം റ്റി.ആർ.ആൻ്റ് റ്റി എസ്റ്റേറ്റിലെ ഇ.ഡി.കെ. യിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചു.
മുണ്ടക്കയം ഈസ്റ്റ് : കഴിഞ്ഞദിവസം പുലിയിറങ്ങി പശുവിനെ ആക്രമിച്ച് കൊന്ന മുണ്ടക്കയം റ്റി.ആർ.ആൻ്റ് റ്റി എസ്റ്റേറ്റിലെ ഇ.ഡി.കെ. യിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ശനിയാഴ്ച രാവിലെ പുലിയിറങ്ങി
വലിയ പാടം ജോമോൻ്റ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ ആക്രമിച്ചു പകുതി ഭക്ഷിച്ചിരുന്നു.
എസ്റ്റേറ്റിലെ ചെന്നപ്പാറ, കുപ്പക്കയം തുടങ്ങിയ മേഖലയിൽ പുലിയ പ്രദേശവാസികൾ കണ്ടിരുന്നു. ഇവിടെ പട്ടിയെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിരുന്നു. തുടർന്ന് വനം വകുപ്പ് ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പുലിയുടെ സാന്നിദ്ധ്യവും സ്ഥീകരിച്ചിരുന്നു.മുൻപ് പുലിയുടെ സാന്നിദ്ധ്യം കണ്ട പ്രദേശങ്ങളുടെ അടുത്ത പ്രദേശമാണ് ഇഡികെ . പുലിയുടെ സാന്നിദ്ധ്യം ഉണ്ടായ പ്രദേശങ്ങൾ എല്ലാം തന്നെ ജന വാസ മേഖലയാണ്.. ജീവൻ പണയപ്പെടുത്തിയാണ് ഇവർ ജോലിയ്ക്ക് ഇറങ്ങുന്നത്ത്. പുലിപേടി കാരണം രാത്രി കാല യാത്ര ഒഴിവാക്കി ഇരുൾ പടരും മുൻപ്പേ മേഖലയിലെ ജനങ്ങൾ വീട്ടിൽ എത്തുന്ന അവസ്ഥയാണ്